മുംബൈ : സാമ്ബത്തികത്തകര്‍ച്ച നേരിടുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സ്പെക്ട്രം, ടവറുകള്‍, ഫൈബര്‍, വയര്‍ലെസ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വാങ്ങുന്നതിന് ജിയോ തീരുമാനിച്ചു. എന്നാല്‍ എത്ര തുകക്കാണ് പുതിയ ഇടപാട് നടത്തിയതെന്ന് ഇരുകമ്ബനികളും വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ജിയോയില്‍ ലയിക്കുമെന്ന് അനില്‍ അംബാനി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. അച്ഛന് ധീരുഭായ് അംബാനിയുടെ പിറന്നാള്‍ ദിനത്തിലാണ് നിര്‍ണായകമായ തീരുമാനം ഇരു വ്യവസായികളും എടുത്തിരിക്കുന്നത്. 40,000 കോടിയിലധികം രൂപയുടെ കടബാധ്യത അനില്‍ അംബാനി ഗ്രൂപ്പിനുണ്ടെന്നാണ് കണക്കുകള്‍. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് കമ്ബനിയുടെ ഡിടിഎച്ച്, വയര്‍ലെസ് ടെലികോം വ്യവസായങ്ങള്‍ കമ്ബനി അവസാനിപ്പിച്ചിരുന്നു. കടബാധ്യത തീര്‍ക്കാന്‍ എയര്‍സെല്ലുമായി ചേരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേതുടര്‍ന്നാണ് പ്രധാന സേവനങ്ങള്‍ കമ്ബനി അവസാനിപ്പിച്ചത്.