ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജ്ജുകള്‍ ഇല്ല, ദീപാവലി പോലുള്ള വിശേഷാവസരങ്ങളിലെ മെസ്സേജുകള്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഈടാക്കില്ല.
ന്യൂഡല്‍ഹി: മികച്ച വാഗ്ദാനവുമായി റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി.
ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജ്ജുകള്‍ ഉണ്ടായിരിക്കില്ല. ദീപാവലി പോലുള്ള വിശേഷാവസരങ്ങളിലെ മെസ്സേജുകള്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഈടാക്കില്ല. ഇന്റര്‍നെറ്റ് ചാര്‍ജ്ജിന്റെ കാര്യത്തിലും ജിയോ നല്‍കുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനമാണ്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ജിയോയുടെ പ്ലാനുകള്‍. റിലയന്‍സിന്റെ ഓഹരി ഉടമകളുടെ യോഗത്തിലാണ് മുകേഷ് അംബാനി പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചത്.
ഒരു ജിബിക്ക് 50 രൂപ നിരക്കിലുള്ള ഡാറ്റ ഉപയോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കീമുകളും ജിയോ അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ റിലയന്‍സ് ജിയോയ്ക്ക് 70 ശതമാനം കവറേജ് ഉണ്ട്. തൊണ്ണൂറായിരം ടവറുകളിലൂടെയാണ് ജിയോ നെറ്റ് വര്‍ക്ക് ലഭിക്കുന്നത്.
ആറ് ആഴ്ചയ്ക്കകം ജിയോയുടെ ഔദ്യോഗികമായി വിപണി പ്രവേശം ഉണ്ടാകും. ഡിസംബര്‍ 31 വരെ പൂര്‍ണ സൗജന്യ സേവനം ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.