റിലയന്‍സ് ജിയോയുടെ സൗജന്യ 4 ജി ഓഫര്‍ കാലാവധി നീട്ടുന്നു

171

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ അടുത്തവര്‍ഷം മാര്‍ച്ച്‌ മാസത്തിലേക്ക് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ട്രായ് നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 31 വരെയാണ് വെല്‍ക്കം ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് റിലയന്‍സിന്റെ ഈ നീക്കം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനുമണ്ടായാല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കെല്ലാം മാര്‍ച്ച്‌ വരെ ഓഫറുകള്‍ ലഭ്യമാകും .

ട്രായുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഒരു ടെലികോം സേവനദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനം നല്‍കാനാവില്ല. അതേസമയം ഒരു കമ്പനിയ്ക്ക് പ്രഖ്യാപിക്കാവുന്ന പ്രൊമോഷണല്‍ ഓഫറുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് റിലയന്‍സിന് നിയമവിദഗ്ദരുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നിലവിലെ ഓഫര്‍ അതേപേരിലാവില്ല റിലയന്‍സ് തുടരുക. പകരം മറ്റൊരു പേരില്‍ മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കാനാവും കമ്ബനിയുടെ നീക്കം.

NO COMMENTS

LEAVE A REPLY