വിണ്ടുകീറലിനോട് ഗുഡ്ബൈ പറയാം, 6 സിംപിൾ ടിപ്സ്

390

പാദങ്ങൾ വിണ്ടുകീറുന്നത് പലരേയും അലട്ടുന്ന ഒരു പ്രധാനപ്രശ്നമാണ്. പാാദചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്നതും പാദങ്ങളില്‍ ഉണ്ടാകുന്ന അമിതമര്‍ദ്ദവും അധികനേരം നിന്നുകൊണ്ടുള്ള ജോലി ചെയ്യുന്നതുമെല്ലാം വിണ്ടുകീറൽ ഉണ്ടാകാനുള്ള കാരണങ്ങളാണ്. വിണ്ടുകീറലിനെ പ്രതിരോധിക്കാൻ പല ക്രീമുകളും വിപണിയിൽ ലഭ്യമാണെങ്കിലും പലപ്പോഴും അവയൊന്നും ഫലപ്രദമാവാറില്ല. വിണ്ടുകീറലിൽ നിന്നും രക്ഷ നേടാനുള്ള ചില മാർഗ്ഗങ്ങളിതാ :

∙ ഒരു ടബ്ബിലോ ബേസനിലോ പാദം മുങ്ങത്തക്ക വിധത്തിൽ ചൂടു വെള്ളം എടുക്കുക. അതിലേയ്ക്ക് അൽപം കല്ലുപ്പും നാരങ്ങനീരും ഗ്ലിസറിനും പനിനീരും ചേർക്കാം. 10-15 മിനുട്ട് നേരം പാദങ്ങൾ വെള്ളത്തിൽ മുക്കി വയ്ക്കണം. ഇതിനു ശേഷം പാദങ്ങൾ പുറത്തെടുത്ത് ഒരു പ്യൂമിക് സ്റ്റോണോ സ്ക്രബ്ബറോ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യാം. ഇനിഒരു ടീസ്പൂണ്‍ ഗ്ലിസറിനും ഒരു ടിസ്പൂൺ പനിനീരും അതേ അളവിൽ നാരങ്ങനീരും യോജിപ്പിച്ച് അത് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടണം. എന്നിട്ട് മൃദുവായ ഒരു സോക്സ് പാദങ്ങളിൽ ഇട്ട ശേഷം ഉറങ്ങിക്കോളൂ. മൂന്നു നാലു ദിവസം തുർച്ചയായി ഇതു ചെയ്യുന്നത് വിണ്ടുകീറൽ പൂർണ്ണമായി അകറ്റാനേ‍ സഹായിക്കും.

‍ ∙ വിണ്ടുകീറലിൽ നിന്നും രക്ഷ നേടാൻ വരണ്ട പാദചർമ്മത്തിലെ എണ്ണമയം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. കിടക്കുന്നതിനു മുൻപായി അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും രക്ഷിക്കുന്നതിനും പാദങ്ങൾ മനോഹരമാക്കി വയ്ക്കുന്നതിനും സഹായകരമാണ്.

∙ പഴുത്ത ഒരു ഏത്തപ്പഴം എടുത്ത് അത് നന്നായി ഉടയ്ക്കുക. ഇത് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടാം. 10-15 മിനുട്ടിനു ശേഷം കഴുകി കളയാവുന്നതാണ്. വിണ്ടുകീറലിന്റെ ആദ്യഘട്ടത്തിലാണെങ്കിൽ അതിൽ നിന്നും രക്ഷ നേടാൻ പൊടിക്കൈ ഏറെ സഹായിക്കും.

∙ അൽപ്പം വേപ്പില എടുത്ത് അത് നന്നായി അരയ്ക്കുക. ഇനി ഇതിലേക്ക് 3 ടീസ്പൂൺ മഞ്ഞൾപൊടി ചേർക്കണം. ഇവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടണം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൃദുലമായ തുണി ഉപയോഗിച്ച് പാദങ്ങൾ തുടക്കാൻ ശ്രദ്ധിക്കുക. ദിനവും രണ്ടു നേരം ഇത് ചെയ്യുന്നത് വിണ്ടുകീറൽ അകറ്റി നിർത്തും.

∙ ഒരു നാരങ്ങ എടുത്ത് നടുവേ മുറിക്കുക. ഇതിൽ ഒരു മുറി എടുത്ത് നീര് നന്നായി പാദങ്ങളിൽ എത്തും വിധം വിണ്ടുകീറലുള്ള ഭാഗത്ത് ഉരയ്ക്കുക. 5 മിനുട്ട് നേരം ഇത് തുടരാം. നാരങ്ങനീരിലെ ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.. ശേഷം മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യണം. ഇനി വെള്ളം ഉപയോഗിച്ച് പാദങ്ങൾ കഴുകാം.

∙ ഒരു പിടി തുളസിയില എടുത്ത് അത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ കർപ്പൂരത്തിന്റെ പൊടിയും രണ്ട് ടേബിൾപൂൺ കറ്റാർ വാഴയുടെ നീരും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടി 15 മുതൽ 29 മിനുട്ട് വരെ കാത്തിരിക്കണം. അതിനു ശേഷം ചെറുചൂടുവെള്ളത്തിൽ പാദങ്ങൾ കഴുകണം.

NO COMMENTS

LEAVE A REPLY