റെനോ ക്വിഡ് മോഡലിന്‍റെ 50000-ത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു

412

2015 ഒക്ടോബര്‍ മുതല്‍ 2016 മെയ് 18 വരെ നിര്‍മിച്ച യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ എന്‍ട്രി ലെവല്‍ ചെറു കാര്‍ ശ്രേണിയില്‍ പുറത്തിറക്കിയ 0.8 ലിറ്റര്‍ ക്വിഡ് മോഡലിന്‍റെ 50000-ത്തോളം യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നു. നിരത്തിലെത്തി ചുരുങ്ങിയ കാലയളവില്‍ റെനോയുടെ വിപണി വിഹിതം വന്‍ തോതില്‍ വര്‍ധിപ്പിച്ച ക്വിഡിന്റെ ഫ്യുവല്‍ സംവിധാനത്തിലെ തകരാറാണ് തിരിച്ചുവിളിക്കാന്‍ കാരണം.2015 ഒക്ടോബര്‍ മുതല്‍ 2016 മെയ് 18 വരെ നിര്‍മിച്ച യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഇത്രയും കാറുകളില്‍ മുന്‍കരുതലായി ഫ്യുവല്‍ സംവിധാനത്തില്‍ ഹോസ് ക്ലിപ്പ് ഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.തിരിച്ചുവിളിക്കുന്നവയില്‍ 10 ശതമാനം കാറുകള്‍ക്ക് മാത്രമാണ് തകരാര്‍ ഉള്ളതെന്നും ഈ കാറുകളുടെ പരിശോധന തീര്‍ത്തും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.തകരാറുള്ള വാഹന ഉടമകളെ നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം 56,028 യൂണിറ്റ് ക്വിഡ് മോഡലുകളാണ് റെനോ വിറ്റഴിച്ചത്.

NO COMMENTS

LEAVE A REPLY