ഖത്തറില്‍ വാണിജ്യ റജിസ്‌ട്രേഷനും ലൈസന്‍സുകളും പുതുക്കാം – വാണിജ്യ വ്യവസായ മന്ത്രാലയം.

30

ഖത്തർ :ഖത്തറില്‍ വാണിജ്യ റജിസ്‌ട്രേഷനും ലൈസന്‍സുകളും ഓണ്‍ലൈന്‍ മുഖേന അഞ്ചു വര്‍ഷം വരെ പുതുക്കാ മെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. വ്യാവസായിക അന്തരീക്ഷം നിയന്ത്രിക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കു കയുമാണ് നടപടിയുടെ ലക്ഷ്യം.

വാണിജ്യ റജിസ്‌ട്രേഷന്റെ കാലാവധി നിശ്ചയിക്കുന്നത് സംബന്ധിച്ച 2019 ലെ 31-ാം നമ്ബര്‍, വാണിജ്യ, വ്യവസാ യിക സ്ഥാപനങ്ങള്‍, പൊതു സൗകര്യങ്ങള്‍, വഴിവാണിഭ കച്ചവടക്കാര്‍ എന്നിവരുടെ ലൈസന്‍സ് കാലാവധി സംബന്ധിച്ച 2019 ലെ 30-ാം നമ്ബര്‍ മന്ത്രിതല തീരുമാനങ്ങള്‍ പ്രകാരമാണ് പുതിയ നിര്‍ദേശം.

ഒന്നു മുതല്‍ അ‍ഞ്ചു വര്‍ഷം വരെ ഏകജാലക സംവിധാനത്തിലൂടെ അല്ലെങ്കില്‍ വാണിജ്യവ്യവസായ മന്ത്രാലയത്തി ന്റെ വെബ്‌സൈറ്റ് മുഖേനയോ പുതുക്കാം.വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്.

NO COMMENTS