രഞ്ജി ട്രോഫി : കേരളം 176 ന് പുറത്ത് ; വിദര്‍ഭയ്ക്ക് ലീഡ്

241

സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമി സാധ്യതകള്‍ക്ക് തിരിച്ചടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 176 റണ്‍സിന് പുറത്തായി. ഇതോടെ വിദര്‍ഭക്ക് 70 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡായി. 40 റണ്‍സെടുത്ത ജലജ് സക്സേന മാത്രമാണ് കേരള നിരയില്‍ അല്‍പമെങ്കിലും തിളങ്ങിയത്. സഞ്ജു സാംസണ്‍ (32), രോഹന്‍ പ്രേം (29), സച്ചിന്‍ ബേബി (29) റണ്‍സെടുത്തു. വിദര്‍ഭക്കായി രജനീഷ് കുര്‍ബാനി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
32/2 എന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്ന് കേരളം ബാറ്റിംഗ് ആരംഭിച്ചത്. മത്സരം സമനിലയിലാകുകയോ ഫലമില്ലാതെ പോകുകയോ ചെയ്താല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് ടീം സെമിയില്‍ പ്രവേശിക്കുക. ഇന്നലെ മഴയെ തുടര്‍ന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്.

NO COMMENTS