ചെന്നൈ : രഞ്ജിട്രോഫിയിൽ കേരളത്തിന് തോൽവി. നാലാം ദിനം മത്സരം അവസാനിക്കാൻ എട്ട് ഓവര്‍ മാത്രമുള്ളപ്പോൾ 151 റണ്‍സിനു തമിഴ്നാടിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ നേടി ടി. നടരാജനാണ് കേരളത്തിനെ തകർത്തത്. സായി കിഷോറും ബാബാ അപരാജിതും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
91 റണ്‍സുമായി സഞ്ജു സാംസണും, 55 റണ്‍സുമായി സിജോമോന്‍ ജോസഫും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഇവരെ കൂടാതെ അഞ്ച് പേര് രണ്ടക്കം കടന്നപ്പോള്‍ അഞ്ച് പേര് പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ 252/7 എന്ന സ്കോറിന് തമിഴ്നാട് ഡിക്ലയര്‍ ചെയ്തത്. ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് (92), കൗശിക് ഗാന്ധി (59) എന്നിവരുടെ അര്‍ധ സെഞ്ചുറികൾ മികച്ച റൺ നേടാൻ തമിഴ്നാടിനെ സഹായിച്ചു.
സ്കോര്‍: തമിഴ്നാട് 268-10, 252-7 കേരളം 152-10, 217-10