മുംബൈ • രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു വീണ്ടും സമനില. ആദ്യ ഇന്നിങ്സ് ലീഡോടെ ഗോവയ്ക്കെതിരെ സമനിലയായെങ്കിലും കേരളത്തിനു മൂന്നു പോയിന്റുണ്ട്. സ്കോര്‍: കേരളം: 342, എട്ടിന് 257 ഡിക്ലയേഡ്., ഗോവ: 286, അഞ്ചിന് 279. ജയിക്കാന്‍ 314 റണ്‍സ് വേണ്ടിയിരുന്ന ഗോവ കളി തീരുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 279 എന്ന നിലയിലായിരുന്നു. 151 റണ്‍സ് നേടിയ സാഗുന്‍ കാമത്തിന്‍റെ ബാറ്റിങ് മികവിലായിരുന്നു ഗോവയുടെ രണ്ടാം ഇന്നിങ്സ് പോരാട്ടം. കേരളത്തിനായി ഇഖ്ബാല്‍ അബ്ദുല്ല നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്‍റെയും (70) മുഹമ്മദ് അസ്ഹറുദ്ദീന്റെയും (64) ഇഖ്ബാല്‍ അബ്ദുല്ലയുടെയും (37) മികച്ച പ്രകടനമാണ് കേരളത്തെ രണ്ടാം ഇന്നിങ്സില്‍ നല്ല സ്കോറിലെത്തിച്ചത്. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ രോഹനാണ് മാന്‍ ഓഫ് ദ് മാച്ച്.