ഗുവാഹത്തി: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ശക്തമായ നിലയില്‍. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ കേരളത്തിന് 221 റണ്‍സിന്റെ ലീഡ് ആയി.ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആന്ധ്രയ്ക്ക് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താനായില്ല. 226 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പവലിയനില്‍ തിരിച്ചെത്തി. 7 റണ്‍സിന്‍റെ ലീഡ് മാത്രമാണ് ആന്ധ്രയ്ക്ക് നേടാനായത്. ആന്ധ്രയ്ക്കായി റിക്കി ബുവി, പ്രശാന്ത് കുമാര്‍, ശ്രീകര്‍ ഭരത് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ബേസില്‍ തമ്പി, ഇക്ബാല്‍ അബ്ദുള്ള എന്നിവരുടെ പ്രകടനമാണ് കേരളത്തിന് തുണയായത്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ വിഷ്ണു വിനോദിനെ നഷ്ടമായെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ ഭവീന്‍ താക്കറും(56), നായകന്‍ രോഹന്‍ പ്രേമും(88) കേരളത്തെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 36 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച പ്രകടനം കാഴ്ചവെച്ചു.