കൊച്ചി: എം.പിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിനെതിരെ നടി രഞ്ജിനി വിനാത കമ്മീഷനിലും പൊലീസിലും പരാതി നല്‍കി. ഇന്നസെന്റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും വിവിധ വകുപ്പികള്‍ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇന്നസെന്റ് നടത്തിയ പരാമര്‍ശം തന്നെ കരയിച്ചുവെന്നും ദേഷ്യവും ഞെട്ടലുമാണ് തനിക്കുണ്ടായതെന്നും രഞ്ജിനി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരന് വേണ്ട ഗുണങ്ങള്‍ ഒന്നും ഇന്നസെന്റിനില്ല. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും എം.പി സ്ഥാനത്ത് നിന്നും ഇന്നസെന്റ് രാജിവെക്കാന്‍ തയ്യാറാകണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. വിനോദത്തിനോ തമാശ പറയാനോ ഉളള സംഘടനയല്ല അമ്മ. കാര്യങ്ങളെ ഗൗരവത്തോടെ കണ്ട് കലാകാരന്‍മാരുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ തമാശയടിച്ചും മോശം പരാമര്‍ശത്തിലൂടെ സ്ത്രീകളെ വേദനിപ്പിക്കയും അല്ല ചെയ്യേണ്ടത്.
ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷനിലും ഡിജിപിക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. സഹോദരിമാര്‍ക്ക് നീതി ലഭിക്കും വരെ മലയാള സിനിമാ മേഖലയ്ക്ക് കറുത്തദിനങ്ങളാണെന്നും രഞ്ജിനി വ്യക്തമാക്കി.