മുംബൈ: ദുബായിയില്‍ ബാര്‍ ഡാന്‍സ് ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയിക്കെതിരേ മുംബൈ ഓഷിവാര പോലീസില്‍ പരാതി നല്‍കിയിരുന്നു . വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ഇതോടെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തന്നെ ബോധ പൂർവ്വം അപമാനിക്കുന്നുവെന്നും ഈ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയി കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.യുവതിയുടെ പരാതി തെറ്റാണെന്നും ഇത് പ്രഥമ ദൃഷ്ട്യ നിലനില്‍ക്കുന്നതല്ലെന്നും ബിനോയി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. ബിനോയിക്കെതിരേ യുവതി മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്.
ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നും ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2018 വരെ വിവാഹ വാഗ്ദാനം നല്കി ബിനോയി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.