കാസറഗോഡ് : ജില്ലയില്‍ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം ദിനപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കൈതാങ്ങായി ജനപ്രതിനിധികള്‍.ആരോഗ്യരംഗത്ത് നൂതന ചികിത്സ സൗകര്യം ഒരുക്കുന്നതിന് ജനപ്രതിനിധികളും കെ എസ്ഇബിയും 12.47 കോടി രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറും .ഈ തുക ആരോഗ്യരംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ഇതില്‍ കെ എസ് ഇ ബിയുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടായ 9.6 കോടി രൂപ ഉപയോഗിച്ച് കാസര്‍കോട് മെഡിക്കല്‍ കോളജില്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കും
റവന്യൂ മന്ത്രി ജില്ലാ ആശുപത്രിക്ക് ഒരു കോടി രൂപ നല്‍കി
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമായ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എല്‍ എയുമായ ഇ ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഫണ്ടില്‍ നിന്ന് പിപിഇ കിറ്റ്
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 56.25 ലക്ഷം രൂപ ചെലവഴിച്ച് പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ ഇക്യൂപ്പ്‌മെന്റും ,സുരക്ഷാ സാമഗ്രികളും വാങ്ങും.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ 26 ലക്ഷം രൂപ നല്കി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എ ബി ജി മെഷീന്‍ ഡയാലിസിസ് മെഷീന്‍, ബോയില്‍സ് അപാരറ്റസ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ 26 ലക്ഷം രൂപ നല്‍കി.
സുരേഷ് ഗോപി എം പി 55 ലക്ഷം രൂപ നല്‍കി.
രാജ്യസഭാംഗം സുരേഷ് ഗോപി പ്രാദേശിക വികസന നിധിയില്‍ നിന്ന് 25 ലക്ഷം രൂപ കാസര്‍കോട്് ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീനും സ്ഥാപിക്കുന്നതിന് അനുവദിച്ചു. ഇതിനു പുറമേ 30 ലക്ഷം രൂപ അഞ്ച് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലായി ആറ് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനും അനുവദിച്ചു. മംഗല്‍പാടി, ബദിയടുക്ക, മുളിയാര്‍, പെരിയ ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലാണ് ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുക
ബിനോയ് വിശ്വം എം പിയുടെ 25 ലക്ഷം കാസര്‍കോട് ജനറല്‍ ആശുപത്രിക്ക്
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകളും പോര്‍ട്ടബിള്‍ എക്‌സ്‌റേയൂണിറ്റും സ്ഥാപിക്കുന്നതിന് രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ നല്കി
എം സി ഖമറുദ്ദീന്‍ എം എല്‍ എ 25 ലക്ഷം രൂപ അനുവദിച്ചു
മഞ്ചേശ്വരം നിയോജക മണലം ആസ്തിവികസന ഫണ്ടില്‍ നിന്ന് എം.സി ഖമറുദ്ദീന്‍ എം എല്‍ എ മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു
കെ എസ് ഇ ബി കാസര്‍കോട് മെഡിക്കല്‍ കോളേജിന് നല്‍കുന്നത് 9.6 കോടി രൂപ
നാടിന്റെ ജനതയ്‌ക്കൊപ്പം ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെ നില്‍ക്കുന്ന കെ എസ് ഇ ബി കൊവിഡ്19 മഹാമാരിയിലും കാസര്‍കോടുകാരെ കൈവിട്ടില്ല. കെ എസ് ഇ ബിയുടെ സാമൂഹ്യപ്രതിബദ്ധത ഫണ്ടായ 9.6കോടി രൂപ ചെലവഴിച്ച് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങും.