റിപ്പബ്ലിക് ദിനാഘോഷം ; തിരുവനന്തപുരത്ത് ഗവർണർ അഭിവാദ്യം സ്വീകരിക്കും

45

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭി വാദ്യം സ്വീകരിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

കൊല്ലം – കെ.ബി ഗണേഷ്‌കുമാർ, പത്തനംതിട്ട – വീണാ ജോർജ്ജ്, ആലപ്പുഴ – പി. പ്രസാദ്, കോട്ടയം – വി.എൻ. വാസവൻ, ഇടുക്കി – റോഷി അഗസ്റ്റിൻ, എറണാകുളം – കെ. രാജൻ, തൃശൂർ – കെ. രാധാകൃഷ്ണൻ, പാലക്കാട് – കെ. കൃഷ്ണൻകുട്ടി, മലപ്പുറം – ജി.ആർ. അനിൽ, കോഴിക്കോട് – പി.എ. മുഹമ്മദ് റിയാസ്, വയനാട് എ.കെ. ശശീന്ദ്രൻ, കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി, കാസറഗോഡ് – വി. അബ്ദുറഹ്‌മാൻ എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുന്നത്.

NO COMMENTS

LEAVE A REPLY