റിപ്പബ്ലിക് ദിനം – കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

20

കാസറഗോഡ് : കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ നടത്താന്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

റിപ്പബ്ലിക് ദിന പരേഡില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ല. പരേഡില്‍ പരമാവധി 100 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. പരേഡില്‍ ദേശീയ സല്യൂട്ട് ആവശ്യമാണ്. മാര്‍ച്ച് പാസ്റ്റ് പാടില്ല.

പരേഡില്‍ സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ എന്‍ സി സി കോഡറ്റ്‌സ് എന്നിവരുടെ പ്ലറ്റൂണുകള്‍ക്ക് പങ്കടുക്കാന്‍ അനുമതിയില്ല.

ആഘോഷ പരിപാടികളില്‍ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി പരേഡോ ദേശ ഭക്തി ഗാനങ്ങളോ പാടില്ല.

കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും പങ്കെടുക്കാന്‍ അനുവാദമില്ല.

ചടങ്ങില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത്.

റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കുന്ന അതിഥികളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കണം. വേദികളില്‍ ആവശ്യത്തിന് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്.

NO COMMENTS