ദില്ലി: റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കു ന്നതിന് കേരളം നിര്‍ദ്ദേശിച്ച നിശ്ചല ദൃശ്യങ്ങള്‍ ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയില്ല.
പശ്ചിമബംഗാളിന്‍റെയും മഹാരാ ഷ്ട്രയുടേയും നിശ്ചല ദൃശ്യങ്ങള്‍ നേരത്തെ ഒഴിവാക്കി യിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തേ യും ഒഴിവാക്കിയത്.
കേന്ദ്രത്തിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ ന്നിട്ടുണ്ട്. പൗരത്വനിമയ ഭേദഗതി, പൗരത്വ രജിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തെ നിരന്തരം വിമര്‍ശിക്കുന്ന സംസ്ഥാന ങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്ര യിലാകട്ടെ ബിജെപിയുമായി ഇടഞ്ഞാണ് ശിവസേന കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളു മായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയത്. വിശദാംശ ങ്ങള്‍ അറിയാം..
22 നിര്‍ദ്ദേശങ്ങള്‍ 16 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദ്ദേശങ്ങളായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാനായി കേന്ദ്ര പ്രതിരേധ മന്ത്രാലയ ത്തിന്‍റെ മുന്നില്‍ എത്തിയത്. ഇതില്‍ ആദ്യം ബംഗാളിന്‍റെയും പിന്നാലെ മഹാരാഷ്ട്രയുടേയും കേരളത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തള്ളുക യായിരുന്നു.വ്യക്തമായ കാരണങ്ങള്‍ അറിയാക്കാതെയാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചത്. നിശ്ചല ദൃശ്യത്തിന് അവതരണാനുമതി നല്‍കാത്തത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിന്‍റെ ഉദ്യോഗസ്ഥരുടെ പ്രതികരണമെങ്കിലും പുറത്തിറങ്ങിയ അന്തിമ പട്ടികയില്‍ കേരളമില്ല.
അവതരിപ്പിച്ചത്കലാമണ്ഡലം, തെയ്യം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, കഥകളി ചെണ്ടകൊണ്ട് തുടങ്ങിയ സംസ്ഥാനത്തിന്‍റെ സകല സാംസ്കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായി കേരളം പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ദ സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
മുന്നാംഘട്ടത്തിലാണ് കേരളത്തിന്‍റെ നിര്‍ദ്ദേശം തള്ളിയത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. ബംഗാളില്‍ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തി യാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന്‍റെ രൂപരേഖ തയ്യാറാക്കിയിരുന്നത്.
ബിജെപി അധികാരത്തിലെത്തിയതിന് ശേഷം
റിപ്പബ്ലിക് ദിന പരേഡില്‍ ബാപ്പ ചക്രവര്‍ത്തി ഒരുക്കിയ നിശ്ചല ദൃശ്യത്തിലൂടെ നാലുതവണ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട് കേരളം. ബിജെപിക്ക് സര്‍ക്കാര്‍ അധികാരത്തി ലേറുന്നതിന് തൊട്ടുമുമ്പ് 2013 ല്‍ കേരളത്തിന്‍റെ പുരവഞ്ചിക്കായിരുന്നു സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിന് ഇതുവരെ മെഡല്‍ നേട്ടം ഉണ്ടായിട്ടില്ല.ഒഴിവാക്കപ്പെട്ട മൂന്ന് നിര്‍ദ്ദേശങ്ങളും ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടേതാണെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തതിനാലാണ് ബംഗാളിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയതെന്നാണ് തൃണമൂല്‍ നേതാവായ തപസ് റോയി കുറ്റപ്പെടുത്തിയത്.
2019 ല്‍ ഇതേ മാനദണ്ഡം പിന്തുടര്‍ന്ന ബംഗാളി ന്‍റെ നിശ്ചലദൃശ്യം പരേഡില്‍ ഉള്‍പ്പെടുത്തി യിരുന്നെന്നും രണ്ടുവട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് ബംഗാളിന്‍റെ നിര്‍ദ്ദേശം തള്ളിയതെ ന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാ ത്തതിനാലാണ് ബംഗാളിന്‍റെ നിര്‍ദ്ദേശം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.
മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നായിരുന്നു മഹാരാഷ്ട്രയുടെ നിര്‍ദ്ദേശം തള്ളിയതിന് പിന്നാലെ എന്‍സിപി നേതാവ് സുപ്രിയ സുളെ അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും നിശ്ചല ദൃശ്യം ഒഴിവാക്കിയത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്‍റെ അഭി മാനമാണെന്നും അവിടെ ഏറ്റവും മികച്ചത് മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായി ജയപ്രദാ മേനോന്‍ അഭിപ്രായപ്പെടുന്നത്.