തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവും നിർദേശവും തേടുന്നു.
103-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഈ സംവരണം കേരളത്തിൽ നടപ്പിലാക്കുന്ന വിധം, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെപ്പറ്റി പഠിക്കുന്ന കമ്മിഷൻ പരിശോധിക്കുന്നത്.
ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാം. ewscommission@gmail.com എന്ന ഇ-മെയിൽ മുഖേനയോ ചെയർമാൻ, ഇ.ഡബ്ല്യൂ.എസ്. കമ്മിഷൻ, റ്റി.സി. 25/2450, മൂന്നാംനില, സി.എസ്.ഐ. ബിൽഡിംഗ്സ്, പുത്തൻചന്ത, തിരുവനന്തപുരം എന്ന വിലാസത്തിലോ ജൂലൈ ഒന്നിനകം നൽകണമെന്ന് കമ്മിഷൻ ചെയർമാൻ അറിയിച്ചു.