മുംബൈ • ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ചു റിസര്‍വ് ബാങ്ക് ഇന്നു തീരുമാനമെടുത്തേക്കും. കൂടുതല്‍ തുക പുതിയ 2000, 500 രൂപ നോട്ടുകള്‍ മാത്രമായിട്ടാകും നല്‍കുക. പുതിയ പരിധി എത്രയായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ആഴ്ചയില്‍ പരമാവധി 24,000 രൂപയാണു പണമായി പിന്‍വലിക്കാവുന്നത്.