മുംബൈ • നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ രേഖകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ബാങ്കുകളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങളാണു സ്വീകരിക്കേണ്ടത്. പരിഷ്കരിച്ച വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് ഔദ്യോഗിക ഇ-മെയിലിലൂടെയാണു ബാങ്കുകളെ അറിയിക്കുന്നത്.