റിസര്‍വ് ബാങ്കിന്‍റെ പണ വായ്പാനയ രൂപീകരണ മോണിറ്ററി പോളിസി യോഗം ഇന്നും നാളെയും

230

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ പണ വായ്പാനയ രൂപീകരണത്തിനുള്ള മോണിറ്ററി പോളിസി മീറ്റിങ് ഇന്നും നാളെയും നടക്കും. പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല് സ്ഥാനമേറ്റശേഷമുളള രണ്ടാമത്തെ പോളിസി മീറ്റിങ്ങാണിത്. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്ബത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നാളെയാണ് നയപ്രഖ്യാപനം. നിരക്കില്‍ കുറവുവരുത്തിയാല്‍ അത് ഭവന.വാഹന വായ്പകള്‍ എടുത്തവര്‍ക്ക് ഗുണകരമാകും. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന്, റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ കാല്‍ശമാനം കുറവുവരുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY