ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കാരണം നിരക്കുകളില്‍ കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. നയരൂപീകരണത്തിനുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷമാണ് പ്രഖ്യാപനം. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്ബത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വാണീജ്യബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കായ റിപോ നിരക്ക് നിലവില്‍ 6.25ശതമാനമാണ്. കഴി!ഞ്ഞ ഒക്ടോബര്‍ നാലിന് നടന്ന നയപ്രഖ്യാനത്തിലാണ് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് റിപോനിരക്ക് എത്തിയത്.