ന്യൂഡല്‍ഹി: പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്ത് രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്.
2005 ലെ മഹാത്മാ ഗാന്ധി സീരീസിലെ നോട്ടുകളില്‍ രണ്ട് പാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടാവുമെന്നതാണ് പ്രധാന പ്രത്യേകത. ഇതിനൊപ്പം ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ടാവും. 2017 എന്ന് നോട്ടിന്റെ മറുഭാഗത്ത് രേഖപ്പെടുത്തിയിരിക്കും.
ഇരു പാനലുകളിലേയും അക്ഷരങ്ങള്‍ ഇടത് നിന്നും വലത് ഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയവ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ക്ക് മൂല്യമുണ്ടാവുമെന്നും ഇവ പിന്‍വലിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.