ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണംപിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല. എന്നാല്‍ പണംപിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം. സേവിങ്സ് അക്കൗണ്ടില്‍നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഇരുപത്തിനാലായിരമെന്നത് കഴിഞ്ഞമാസം 20ന് അമ്പതിനായിരമായി ഉയര്‍ത്തിയിരുന്നു. എടിഎമ്മുകളില്‍നിന്നും പ്രതിദിനം പിന്‍വലിക്കാവുന്നതുക രണ്ടായിരത്തി അഞ്ഞൂറില്‍നിന്ന് ആദ്യം നാലായിരത്തി അഞ്ഞൂറായും പിന്നീട് പതിനായിരമായും നിശ്ചയിച്ചിരുന്നു. ഈ പരിധികളാണ് ഇന്ന് അവസാനിക്കുന്നത്. എന്നാല്‍ പണംപിന്‍വലിക്കുന്നതിനുള്ള പരിധിസംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് ഇനി തീരുമാനമെടുക്കാനാകും.