ന്യൂഡല്‍ഹി: ആര്.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിക്കും. ആറ് ശതമാനമാണ് പുതിയ റിവേഴ്സ് റിപ്പോ നിരക്ക്. രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ. ബാങ്കിങ് സംവിധാനത്തില്‍ കൂടുതല്‍ പണം ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റങ്ങള്‍ വരുത്താതിരുന്നത്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്ത് കടുത്ത പണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിെന്റ കൂടി പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. റിസര്‍വ് ബാങ്ക് വായ്പ നയം സംബന്ധിച്ച ആശങ്കകള്‍ കാരണം നിഫ്റ്റി 100 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.