മുംബൈ: നോട്ട് നിരോധനത്തിന് ശേഷം പിടിച്ചെടുത്ത നോട്ടുകളിലെ വ്യാജനെ കണ്ടെത്താന്‍ 12 കറന്‍സി പരിശോധനാ യന്ത്രങ്ങളുമായി റിസര്‍വ് ബാങ്ക് എത്തുന്നു. ആറ് മാസത്തേക്ക് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കാനാണ് തീരുമാനം. ആറ് മാസം എന്ന കാലാവധിക്ക് പുറമെ ആവശ്യമെങ്കില്‍ രണ്ട് മാസം കൂടി കരാര്‍ നീട്ടാവുന്നതാണെന്ന് ടെന്‍ഡറില്‍ പറയുന്നുണ്ട്. 18 കറന്‍സി പരിശോധനാ യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 12 യന്ത്രങ്ങള്‍ എടുക്കാന്‍ തീരുമാനമാകുകയായിരുന്നു. സെക്കന്റില്‍ 30 കറന്‍സി നോട്ടുകള്‍ എന്ന കണക്കിലാണ് പരിശോധന.