മുംബൈ : കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാം. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിന് നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് ഭേദഗതി വരുത്തി ഉത്തരവിറക്കി. പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും 2009ലെ നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ കീറിയതും മുഷിഞ്ഞതുമായ രണ്ടായിരത്തിന്റേത് ഉള്‍പ്പെടെയുള്ള നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞിരുന്നില്ല.