ന്യൂഡല്‍ഹി: ക്ലീന്‍ നോട്ട് പോളിസി മരവിപ്പിച്ചതായി റിസര്‍വ്വ് ബാങ്ക്. കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ഇതു വ്യക്താമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക്, ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള പഴകിയ നോട്ടുകള്‍ വിതരണം ചെയ്യും. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി. മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കുന്നതിനായി 2001ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ട് പോളിസി കൊണ്ടുവരുന്നത്. ഇതുപ്രകാരം, ബാങ്കുകള്‍ പഴകിയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ വിതരണം ചെയ്തിരുന്നു.