ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുത് : റിസര്‍വ് ബാങ്ക്

180

ന്യൂഡല്‍ഹി • എടിഎം സേവനങ്ങള്‍ക്കുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി ഒഴിവാക്കി. ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഏതു ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാലും ചാര്‍ജ് ഈടാക്കരുത്. എടിഎം ഇടപാടുകളുടെ എണ്ണം നിജപ്പെടുത്തരുത്. ഇതുസംബന്ധിച്ച്‌ എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ആര്‍ബിഐയുടെ പുതിയ നിര്‍ദേശപ്രകാരം ഡിസംബര്‍ 30 വരെ ഒരാള്‍ക്ക് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം. അതേസമയം, നോട്ടിനായി നെട്ടോട്ടം തുടരുന്നതിനിടെ ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് പുതിയ ചില പരിഷ്കാരങ്ങളും കൊണ്ടുവന്നു. ബാങ്കില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 10,000 രൂപ എന്ന പരിധി എടുത്തു കളഞ്ഞു. ഇനി ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ പിന്‍വലിക്കാം. എടിഎമ്മില്‍ നിന്ന് 2500 രൂപ വരെയും അസാധു നോട്ടുകള്‍ നല്‍കി 4500 രൂപ വരെയും പിന്‍വലിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY