ജനങ്ങള്‍ കൈവശമുള്ള പണം സംഭരിച്ചു വയ്ക്കാന്‍ ശ്രമിക്കരുതെന്നും റിസര്‍വ് ബാങ്ക്

191

മുംബൈ: ജനങ്ങള്‍ കൈവശമുള്ള പണം സംഭരിച്ചു വയ്ക്കാന്‍ ശ്രമിക്കരുതെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ മുന്‍കൂട്ടി കണ്ട് രണ്ട് മാസം മുന്‍പേ തന്നെ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചിരുന്നുവെന്നും അതിനാല്‍ ആവശ്യത്തിനുള്ള കറന്‍സി ലഭ്യമാണെന്നുമാണ് വ്യാഴാഴ്ച്ച പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ റിസര്‍വ്വ് ബാങ്ക് പറയുന്നത്. ജനങ്ങള്‍ കൈവശമുള്ള പണം ചിലവാക്കാന്‍ മടിക്കുകയോ സംഭരിച്ചു വയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ആര്‍ബിഐ വിശദീകരിക്കുന്നു. റീകാലിബറേറ്റ് ചെയ്ത എടിഎമ്മുകളില്‍ അഞ്ഞൂറ് രൂപ നോട്ടുകള്‍ നിറച്ചിരുന്നുവെങ്കിലും ഇവയെല്ലാം അതിവേഗം കാലിയാവാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ ആവശ്യത്തിലേറെ നോട്ടുകള്‍ സൂക്ഷിക്കാനും സ്വന്തമാക്കാനും ശ്രമിക്കരുതെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. അതേസമയം നോട്ട് അസാധുവാക്കി ഒന്‍പത് ദിവസം പിന്നിടവേ മെട്രോ നഗരങ്ങളിലെ പലബാങ്കുകളിലും തിരക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പണം മാറ്റിവാങ്ങാനെത്തുന്നവരുടെ കൈയില്‍ മഷി പുരട്ടി തുടങ്ങിയതോടെയാണ് ബാങ്കുകളിലെ ആള്‍ക്കൂട്ടം ചുരുങ്ങി തുടങ്ങിയത്. പണം വാങ്ങിയവര്‍ പിന്നെയും വരുന്നത് ഇതോടെ നിന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY