റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു ; ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തി

171

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധന വരുത്തി. നാലര വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുന്നത്. വാഹന-ഭവന വായ്പകളില്‍ പലിശ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക് ആറില്‍ നിന്ന് 6.25 ശതമാനമായി. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്സ് റിപ്പോ 5.75 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി.

NO COMMENTS