ഡിഡി എടുക്കുന്നയാള്‍ പേരും രേഖപ്പെടുത്തണമെന്ന് ആര്‍ബിഐ

174

ന്യൂഡല്‍ഹി : ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കുന്നയാള്‍ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുക അവരുടെ പേരുവിവരങ്ങളായിരിക്കും രേഖപ്പെടുത്താറുള്ളത്. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ബിഐ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നല്‍കുമ്ബോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണ്ടേതാണ്. സെപ്റ്റംബര്‍ 15 മുതലായിരിക്കും ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.

NO COMMENTS