ഗാന്ധിജയന്തി ദിനത്തിൽ മയക്കുമരുന്ന് ഗുണ്ടാ മാഫിയകൾക്കെതിരെ കാസറഗോഡ് അട്ക്ക നിവാസികൾ രംഗത്ത്

30

കാസർകോട് : യുവതലമുറയെ മയക്കു മരുന്നിനു അടിമപ്പെടുത്താൻ ശ്രമിക്കുന്ന ഗുണ്ടാ മാഫിയകളെയും റാക്കറ്റുകളെയും നാട്ടിൽ നിന്നും തുടച്ചു നീക്കാൻ കാസറഗോഡ് അട്ക്ക നിവാസികൾ രംഗത്ത് .

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ കർശന നിലപാടുകൾ സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും പൊതുസമ്മേളനവും ഉൾപ്പടെ വിപുലമായ പരിപാടികളാണ് അട്ക്ക പരിസരങ്ങളിൽ നടത്തിയത്.സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ മയക്കു മരുന്നിനു അടിമപ്പെടുത്താൻ ശ്രമിക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനായി അട്ക്ക നിവാസികൾ കഴിഞ്ഞ വർഷ (2023) മാണ് ലഹരി വിരുദ്ധ കൂട്ടായ്മ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത് . അട്ക്ക നിവാസികളുടെ ഈ തിന്മക്കെതിരെയുള്ള പോരാട്ടം സപീപ പ്രദേശമായ ബന്തിയോടും കുമ്പളയിലും ലഹരിമുക്തമാക്കാൻ മുന്നിട്ടിറങ്ങി.

ചെറിയകുട്ടികൾ പോലും ലഹരിമാഫിയയുടെ പിടിയിലമർന്നു കൊണ്ടിരിക്കുകയാണെന്നും ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്നവരെ യും വില്പന നടത്തുന്നവരെയും കണ്ടെത്തി പൊലിസിൽ ഏല്പിക്കുവാൻ ഞങ്ങൾക്ക് യാതൊരു മടിയില്ലായെന്നും അട്ക്ക നിവാസികൾ പറയുന്നു . എന്നാൽ ഇത്തരം പ്രവർത്തകരെ മാഫിയ-ഗുണ്ടാ സംഘങ്ങൾ ഭീഷണിപ്പെടുത്തുന്നതായും വെല്ലുവിളിക്കുന്നതായും പറയുന്നുണ്ട്. പൊലീസ് മേധാവികളുടെയും ഉദ്യോഗ സ്ഥരുടെയും പൂർണ പിന്തുണ അട്ക്ക നിവാസികളോടൊപ്പമുണ്ട്.

നിയമ പാലകരും നാടും ഒരുമിച്ചു നിന്നാൽ എത്ര വലിയ മാഫിയകളെയും തുരത്താൻ നമുക്ക്സാധിക്കുമെന്ന് കര്ണാടകനിയമസഭ സ്പീക്കർ യു ടി ഖാദർ പൊതു സമ്മേളനത്തിൽ പറഞ്ഞു . സമ്മേളനത്തിന്റെ അധ്യക്ഷൻ എ.കെ.എം അഷ്റഫ് എം.എൽ.എ ആയിരുന്നു .

മുഖ്യ പ്രഭാഷണം നടത്തിയത് അസി.എക്സൈസ് ഇൻസ്പെക്‌ടർ രഘുനാഥ് ആണ് . മുഖ്യാതിഥി ആർജിത ഹിന്ദു സമാജം പ്രസിഡന്റ് സ്വാമി ആത്മദാസ് യമി യായിരുന്നു. കാസറഗോഡ് ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ, മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ, ജനമൈത്രി പൊലിസ് ഓഫീസർ മധു, ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ബി.എം.പി അബ്‌ദുല്ല,അസീസ് ടിമ്പർ, വസ്ത്ര വ്യാപാരി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അതിഥികൾക്കും നാടിനും നന്ദി പറഞ്ഞത് ഹുസൈൻ അട്ക്ക ആയിരുന്നു.

NO COMMENTS

LEAVE A REPLY