കാസറഗോഡ് മംഗൽപാടി പഞ്ചായത്തിലെ ഷിറിയ ( വാർഡ് 15) വാർഡിൽ ഷിറിയ ജനകീയ വേദി ‘ സംഘടിപ്പിച്ച ചടങ്ങിലാണ് നാടിന് ഗുണകരമായ വ്യക്തിത്വങ്ങങ്ങളെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചത് .
ജാതി മത രാഷ്ട്രീയ ഭേദമെന്യേ വാർഡിന്റെ വികസനം മാത്രം ലക്ഷ്യമാക്കി മുന്നേറിയ ഷിറിയ വാർഡ് മെമ്പർ ജലീലിനും, കോവിഡ് ജാഗ്രത വോളണ്ടീയാറായി നാടിന്റെ അഭിമാന മായി മികച്ച പ്രകടനം കാഴ്ച വച്ച മഷ്ഹൂദി (ഷിറിയ)നും സിദ്ദീഖ് മുഗുവിനും സിദ്ധീഖി (കയ്യർ)നും അബ്ദുള്ള (മുട്ടം) യ്ക്കും ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ച മുർഷിദ മുഹമ്മദ് എന്ന വിദ്യാർത്ഥിനി യ്ക്കുമുള്ള സ്നേഹോപകാരങ്ങളാണ് ഷിറിയ ജനകീയ കൂട്ടായ്മ അനുമോദിച്ചത് .
ഷിറിയ വാർഡ് മെമ്പർ ജലീലിനുള്ള സ്നേഹോ പഹാരം നൽകിയത് ജനകീയ വേദിയുടെ സെക്രടറി ഇക്ബാൽ പി എം ആണ്. തുടർന്ന് നടന്ന വാർഡ് മെമ്പറിനുള്ള ഹാരാർപണ ചടങ്ങും നടന്നു . ഉന്നത മാർക്ക് നേടി വിജയിച്ച വിദ്യാർഥിനിയ്ക്കുള്ള പുരസ്കാരം മുർഷിദയ്ക്ക് നൽകിയത് വാർഡ് മെമ്പർ ജലീലാണ്.
സാമൂഹിക സന്നദ്ധ പ്രവർത്തനത്തിനുള്ള ഉപ ഹാരങ്ങൾക്കർഹരായവർ –
മഷ്ഹൂദ് ഷിറിയയ്ക്ക് ഉപഹാരം നൽകിയത് മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രവർത്തക സമിതി അംഗം മുഹമ്മദ് മുജീബും ,സിദ്ദീഖ് മുഗൂവിന് ഉപഹാരം നൽകിയത് അൻവാറുൽ മദീനയുടെ ജന:സെക്രടറി അബൂബക്കർ മാമു ഹാജിയും സിദ്ദീഖ് കയ്യാറിന് ഉപഹാരം നൽകി യത് മംഗൽപാടി ജനകീയ വേദി അംഗം ഖലീൽ ഷിറിയയും അബ്ദുള്ള മുട്ടത്തിന് ഉപഹാരം നൽകിയത് എസ് ഡി പി ഐ വാർഡ് പ്രസി :ഷിറിയ അസീസ് പക്രബയുമാണ്.ചടങ്ങിൽ വിവിധ സന്നദ്ധ രാഷ്ട്രീയ സംഘടനാ നേതാക്കൾ സംബന്ധിച്ചു. പി എം ഹനീഫ് (സെക്രടറി കെ എസ് കെ ടി യു ബന്ധിയോട് വില്ലേജ് ) അധ്യക്ഷത വഹിച്ചു. കൂടാതെ പ്രസ്തുത ചടങ്ങിൽ രാഘവ കൊപ്പള (ബിജെപി നേതാവ്) ഹരിശ് ബേരികെ (സി ഐ ടി യു ) ബന്ദിയോട് വില്ലജ് പ്രസിഡന്റ്) പ്രവീൺ ഉദ്യവര (ജനശ്രീ 15 വാർഡ് പ്രസിഡന്റ്) പ്രകാശ് മുട്ടം (സിപിഐ നേതാവ്). അബൂ ബക്കർ ഗുധുരു ( 15 വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്). അബൂബക്കർ മാമു ഹാജി (അൻവാറുൽ മദീന ജന:സെക്രട്ടറി). മുജീബ് മുഹമ്മദ് (മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രവർത്തക സമിതി അംഗം). അബ്ദുല്ല ഹാജി നീലം (മുൻ ജമാഅത്ത് പ്രസിഡന്റ്. ഖലീൽ ഷിറിയ (അൻവാറുൽ മദീന സെക്രടറി). തുടങ്ങിയവർ സംബന്ധിച്ചു.
ഹാമിദ് ഒ എം , റഊഫ് ഷിറിയ ,സിദ്ധീഖ് ഷിറിയ , സിദ്ധീഖ് മാളിക , സാദിഖ് എസ് എ ,നാസർ മാളിക തുടങ്ങിയ ഷിറിയ ജനകീയ വേദി അംഗങ്ങളുടെ സാമീപ്യത്തിൽ സെക്രട്ടറി ഇഖ്ബാൽ പി എം സ്വാഗതവും പ്രസിഡന്റ് ബി എം മൊയ്തു നന്ദിയും പറഞ്ഞു.ഷിറിയ ജനകീയ വേദി തികച്ചും ജനകീയം