കൊച്ചി: സമകാലിക വിഷയങ്ങളോടുള്ള പ്രതികരണം നൈസര്‍ഗികമല്ലാത്ത തരത്തില്‍ കഥകളില്‍ അവതരിപ്പി ക്കപ്പെടുന്നതായി എഴുത്തുകാരനും ചലച്ചിത്രപ്രവര്‍ത്തകനുമായ മധുപാല്‍. പ്രകടനപരമായോ ഭയമില്ലെന്ന് കാണി ക്കാനോ ആയി ഇത്തരത്തില്‍ പ്രതികരണങ്ങള്‍ വരുന്നതായും മധുപാല്‍ പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ കാലത്തെ അടയാളപ്പെടുത്തുന്ന കഥ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തു കാരായ വി.ആര്‍. സുധീഷ്, അര്‍ഷാദ് ബത്തേരി, വിനു എബ്രഹാം, ലതാലക്ഷ്മി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കാലത്തെ അടയാളപ്പെടുത്തുന്നതാണ് കഥയെന്നും അതില്‍ കാലം പ്രതിഫലിക്കുമെന്നും വി.ആര്‍. സുധീഷ് പറഞ്ഞു. പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങള്‍ ഇപ്പൊള്‍ കഥകളില്‍ വരുന്നു. അത് സത്യസന്ധമായി വരുന്നതും അല്ലാ ത്തതുമുണ്ടാവുമെന്നും വി.ആര്‍ സുധീഷ് പറഞ്ഞു. എഴുത്തുകാരേക്കാള്‍ ബുദ്ധിയുള്ളവരാണ് വായനക്കാരെന്നും വായനക്കാരുടെ രാഷ്ട്രീയ ബോധത്തെ എങ്ങനെ നേരിടാം എന്നത് എഴുത്തുകാര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായും അര്‍ഷാദ് ബത്തേരി പറഞ്ഞു.
ചരിത്ര ബോധവും രാഷ്ട്രീയ ബോധവും ദുര്‍ബലമായി പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് തനിക്ക് വിമര്‍ശനമുള്ളതായും അര്‍ഷാദ് ബത്തേരി പറ്ഞ്ഞു.സാമൂഹിക അവസ്ഥകളോട് പ്രതികരിക്കുന്ന കഥകള്‍ മാത്രമേ എവുതാവൂ എന്ന നിര്‍ബന്ധബുദ്ധി അപകടകരമാണെന്ന് വിനു എബ്രഹാം പറഞ്ഞു. മലയാളത്തില്‍ ദൗര്‍ഭാഗ്യവശാല്‍ ഈ അവസ്ഥയാണുള്ളത്. ഒരു പ്രത്യേക തരം സാഹിത്യം വേണമെന്ന ഭാവുകത്വ ആധിപത്യം വരുന്നു. അതിനപ്പുറം തോന്നലുകള്‍ അനുസരിച്ച് കഥ എഴുതാന്‍ സ്വാതന്ത്ര്യം വേണം.
ട്രെന്‍ഡിനനുസരിച്ച് കഥ എഴുതുമ്പോള്‍ നൈസര്‍ഗികത പോവുന്നു. സാമൂഹികാവസ്ഥകളോട് പ്രതികരിക്കുന്നില്ല എന്ന ഒരേ ഒരു കുറ്റം കൊണ്ട് മാത്രം നല്ല കഥകള്‍ പുറംതള്ളപ്പെടുന്നു എന്ന അവസ്ഥയുണ്ട്. ഒരുതരം ഭാവുകത്വത്തെ മാത്രം അംഗീകരിക്കുന്ന ആശയപരമായ ഫാഷിസം ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഥകള്‍ കാലത്തെ അടയാളപ്പെടുത്തണം എന്നില്ലെന്ന് ലതാലക്ഷ്മി പ്രതികരിച്ചു. കാലത്തെ വെല്ലുവിളിക്കുന്നതാവണം സാഹിത്യം എന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.