പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ മാനസികാസ്വാസ്ഥ്യമുള്ള സോഫ്റ്റ്വെയര് എന്‍ജിനീയര്‍ അമിത് പാട്ടീലിന്റെ ഭാര്യ സ്വേത പാട്ടീലാണ് ആറുവയസുകാരി (36) മകള്‍ അക്ഷരയെ കറിക്കത്തികൊണ്ട് കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം തവരെ കോളനിയിലാണ് സംഭവം.
സ്വേതയുടെ മാതാപിതാക്കള്‍ സംഭവം നടക്കുമ്പോൾ ഫ്ളാറ്റിലുണ്ടായിരുന്നു. ജോലി സ്ഥലത്തുനിന്നും യുഎസ്എയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അമിത് പാട്ടീല്‍ വീസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. ദമ്ബതികള്‍ നേരത്തെ യുഎസിലായിരുന്നു. എന്നാല്‍ അക്ഷര പിറന്നത് ഇന്ത്യയില്‍ എത്തിയ ശേഷമാണ്.
അമിത് രാവിലെ വിമാനത്താവളത്തിലേക്ക് പോയിരുന്നു. വൈകുന്നേരം മകളെയും ഭാര്യയേയും വിമാനത്താവളത്തിലെത്തിക്കാന്‍ ശ്വേതയുടെ മാതാപിതാക്കളോടും സഹോദരനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ശ്വേത മകളെ അടുക്കളയില്‍ കൊണ്ടുപോയി കൈത്തണ്ട മുറിച്ചു. രക്തംവാര്‍ന്നാണ് കുട്ടി മരിച്ചത്. ശ്വേതയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് ശ്വേതയെ അറസ്റ്റ് ചെയ്തു.