റവന്യു,കൃഷി വകുപ്പ് മന്ത്രിമാര്‍ നാളെ കാസറകോട് ജില്ലയില്‍

70

കാസറകോട് : കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും നാളെ(ജനുവരി ഒമ്പതിന്) ജില്ലയില്‍ നടക്കുന്ന വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും.

ജനുവരി ഒമ്പതിന് രാവിലെ ഒമ്പതിന് എരിക്കുളം വയലില്‍ നടക്കുന്ന പച്ചക്കറി വിളവെടുപ്പിലും 9.30 ന് മടിക്കൈ കുടുംബശ്രീ അരിമില്ല് ഉദ്ഘാടനത്തിലും 11 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനത്തിലും ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടക്കുന്ന കൃഷി വിജ്ഞാന്‍ കേന്ദ്രം വികസനം സംബന്ധിച്ച യോഗത്തിലും ഇരുവരും സംബന്ധിക്കും

NO COMMENTS