റവന്യൂ കുടിശിക – വീഴ്ചവരുത്തരുതെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

186

ജില്ലയിലെ റവന്യു കുടിശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ റവന്യൂ കളക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് കുടിശിക അടക്കമുള്ള റവന്യൂ റിക്കവറി നടപടികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും റിക്കവറി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ എല്ലാ മാസവും താലൂക്ക് ഓഫിസുകളില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ബാങ്ക് റിക്കവറിയുമായി ബന്ധപ്പെട്ട കളക്ഷന്‍ ചാര്‍ജുകള്‍ താലൂക്ക് ഓഫിസുകളില്‍ യഥാസമയം അടയ്ക്കണം. റിക്കവറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കളക്ടറേറ്റില്‍നിന്നോ താലൂക്ക് ഓഫിസുകളില്‍നിന്നോ ആവശ്യപ്പെട്ടാല്‍ അടിയന്തര പ്രാധാന്യം നല്‍കി ലഭ്യമാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട നടപടികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഇതിനായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കാനും തീരുമാനമായി. താലൂക്ക് ഓഫിസുകളിലും കളക്ടറേറ്റിലും സമാന രീതിയില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. ഒരാഴ്ചയ്ക്കകം നോഡല്‍ ഓഫിസര്‍മാരുടെ പട്ടിക ലഭ്യമാക്കണം. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥരെ അയക്കാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

NO COMMENTS