കാസറകോട് : ജില്ലാ ദുരന്ത നിവാരണ ആസൂത്രണ രേഖയുടെ പുനരവലോകനത്തിന്റ ഭാഗമായി സര്‍ക്കാര്‍ ഇതര സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതല ഇന്റര്‍ ഏജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സ്പിയര്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിലാണ് 14 അംഗ ഗ്രൂപ്പ് രൂപീകരിച്ചത്.
അടിയന്തിര ഘട്ടങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കു ന്നതിന് ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാതല ഇന്റര്‍ ഏജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെയും ലഘൂകരണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലാതല ഇന്റര്‍ ഏജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ അടുത്ത യോഗം ജനുവരിയില്‍ നടത്തും. സ്പിയര്‍ ഇന്ത്യ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു വിജയന്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍, സര്‍ക്കാര്‍ ഇതര സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.