ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി ; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഡി സി പി മാരെ മാറ്റി

19

സംസ്ഥാനത്ത് ഐപിഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഡി സി പി മാരെ മാറ്റി.

തിരുവനന്തപുരം ഡി സി പിയെ മാറ്റി അജിത് കുമാര്‍ ഐ പി എസിനെ പുതിയ ഡി സി പിയായി നിയമിച്ചു. അംഗിത് അശോകനെയാണ് മാറ്റിയത്. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡി സി പിയാകുക. കൊച്ചിയില്‍ ശശിധരന്‍ ഐ പി എസാകും പുതിയ ഡി സി പി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി സന്തോഷ് കുമാ‍ര്‍ കെ വി യെയാണ് മാറ്റിയത്.

ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം അന്ന് മാറ്റം വരുത്തിയിരുന്നു. കെ. പത്മകുമാറിനെയാണ് പുതിയ പൊലിസ് ആസ്ഥാന എ ഡി ജി പി ആക്കിയത്. എ ഡി ജി പി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചിരുന്നു. എം ആര്‍ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എ ഡി ജി പി യായി മാറ്റുകയും ചെയ്തിരുന്നു. ഉത്തരമേഖലാ ഐ ജിയായി ടി വിക്രമിന് ചുമതല നല്‍കി. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയിരുന്നത്. ഐ ജി അശോക് യാദവിനെ അന്ന് സെക്യൂരിറ്റി ഐ ജിയായി മാറ്റുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റlതിന് പിന്നാലെ അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കു മെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ്പ് ഇക്കഴിഞ്ഞ എട്ടാം തിയതി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നിരുന്നു.കേസുകള്‍ കൂട്ടുമെന്നും സംഘടിതമായ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ എട്ടാം തിയതി പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നിരുന്നു.പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടറായിരുന്ന എ ഡി ജി പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി അന്ന് നിയമിച്ചിരുന്നു. ഇതടക്കം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വലിയ അഴിച്ചുപണിയാണ് അന്ന് നടത്തിയത്.

NO COMMENTS