ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്സണ് മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെത്തി. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ടില്ലേര്സണിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധവും ഭൂരാഷ്ട്രതന്ത്രവും മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങള്‍ ടില്ലേര്സണിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.