നെറ്റ് മലയാളം ന്യൂസ് സ്മാഷ് 23എന്ന പേരിൽ സംഘടിപ്പിച്ച പുരുഷ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ റിബ ( രാജശ്രീ ഇൻഡോർ ബാഡ്മിൻറൺ അക്കാദമി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20,000 രൂപയും ട്രോഫിയുമാണ് റിബ നേടിയത്. തൊട്ടുപുറ കിൽ ഗെയിം പോയിൻറ് ആണ് രണ്ടാം സ്ഥാനത്ത്. പതിനായിരം രൂപയും ട്രോഫിയും ആണ്. കൂടാതെ സ്മാഷ് 23 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ പങ്കെടുത്ത ടീമുകൾക്ക് സമ്മാനങ്ങളും മെഡലുകളും. കരമന റീക്രീയേഷൻ ക്ലബ്ബിലെ (കെ ആർ സി) അമൽ ബ്രിട്ടോയാണ് മികച്ച കായികതാരത്തിനുള്ള അവാർഡ്. മത്സരം വാശിയേറിയതും സൗഹൃദപരവുമായിരുന്നു.