തിരുവനന്തപുരം : പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) സ്‌കീമിലെ ജൂൺ ക്വാട്ടയിലെ അരി വിഹിതത്തിന്റെ വിതരണം 19ന് ആരംഭിക്കും. സംസ്ഥാനത്തെ എ.എ.വൈ.(മഞ്ഞ നിറത്തിലുളള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുളള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ട ഓരോരുത്തർക്കും സൗജന്യമായി അഞ്ച് കിലോഗ്രാം അരി റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാം.