മെല്‍ബണ്‍: മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് ഇനി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല സഹപരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ അന്താരാഷ്ട്രതാരം ജസ്റ്റിന്‍ ലാംഗറാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ജേസണ്‍ ഗില്ലസ്പിയ്ക്കൊപ്പം സഹപരിശീലകനായാണ് പോണ്ടിങ്ങിനെ നിയമിച്ചിട്ടുള്ളത്. ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന ട്വന്റി20 പരമ്ബരയിലാണ് മൂവരും ടീമിനെ പരിശീലിപ്പിക്കുക. മൂന്ന് ട്വന്റി20 മല്‍സരങ്ങളാണ് ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ കളിക്കുക. ഫെബ്രുവരി 17, 19, 22 തീയതികളിലാണ് മല്‍സരങ്ങള്‍. ടീം പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനത്തില്‍ പോണ്ടിംഗ് സന്തോഷം പ്രകടിപ്പിച്ചു. പോണ്ടിങ്ങിനെ സഹപരിശീലകനാക്കിയതിനെ മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ പോണ്ടിങ്ങിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്ബത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടു.