റൈഫിള്‍ അസോസിയേഷന്‍ ജില്ലാ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 7 ന്

58

കാസര്‍കോട് റൈഫിള്‍ അസോസിയേഷന്‍ ജില്ലാ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഏഴിന് രാവിലെ എട്ടിന് അമ്പലത്തറയിലെ അസോസിയേഷന്‍ റേഞ്ചില്‍ നടക്കുമെന്ന് റൈഫിള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന്‍ മെമ്പര്‍മാരെ കൂടാതെ താലൂക്ക് റൈഫിള്‍ ക്ലമ്പിന്റെ ശുപാര്‍ശയോടെ വരുന്ന 50 പേര്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

31 നകം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. ജനുവരി 31 നകം 9447006994 എന്ന നമ്പറില്‍ പേര്, വയസ്, ആധാര്‍ കോപ്പി, പങ്കെടുക്കുന്ന മത്സര വിഭാഗം എന്നീ വിവരങ്ങള്‍ വാട്‌സഅപ്പ് ചെയ്യണം. 18 മുതല്‍ 50 വയസുവരെയുള്ള സ്വന്തമായി തോക്കുള്ളവര്‍ക്ക് എയര്‍ റൈഫി, പിസ്റ്റള്‍ വിഭാഗത്തിലും 22 റൈഫിള്‍ വിഭാഗത്തിലും പങ്കെടുക്കാം.

പത്രസമ്മേളനത്തില്‍ റൈഫിള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ എ നാസര്‍ കാഞ്ഞങ്ങാട്, ജോ. സെക്രട്ടറി വി വി രാജേന്ദ്രകുമാര്‍, ട്രഷറര്‍ എ കെ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS