കൊളംബോ : ശ്രീലങ്കയിലെ കലാപം അതിരൂക്ഷമാവുന്നു. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ കയ്യേറി. സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ സമരക്കാർ മുന്നേറുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തി ലേക്ക് എത്തുന്നത്. കാൻഡി റെയിൽവേ സ്റ്റേഷൻ പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റി ന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.