റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ തുടക്കമായി.

21

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ തുടക്കമായി.രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ദേശീയ പതാക ഉയർത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്‌മാരകത്തിൽ ധീരസൈനി കർക്ക് ആദര മർപ്പിച്ചു.

തൊട്ടുപിന്നാലെ രാജ്പഥിൽ പരേഡ് ആരംഭിച്ചു
മുഖ്യാതിഥിയില്ലാതെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി

ലെഫ്റ്റനന്റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുളള 122 അംഗസേനയാണ് പരേഡിൽ പങ്കെടുത്തത്.

NO COMMENTS