തിരൂര്‍: പ്രധാന ചെക്ക് പോസ്റ്റുകളിലെല്ലാം ആധുനിക സ്കാനര്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുന്നതായി എക്സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശയമുള്ള ഏത് വാഹനവും കുറഞ്ഞ സമയത്തിനകം പരിശോധിക്കാനും സ്പിരിറ്റ് കടത്തുള്‍പ്പടെ പൂര്‍ണമായും തടയുന്നതിനും സ്കാനറുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത് കോടിയോളമാണ് സ്കാനറിന് വില. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഓണക്കാലത്ത് സ്പിരിറ്റ് കടത്തുന്നതിന് അഞ്ച് ചെക്ക് പോസ്റ്റുകളിലും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പോലീസ്-എക്സൈസ്-വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ ഇതിനകം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാതലങ്ങളില്‍ കൂടുതല്‍ മൊബൈല്‍ ടെസ്റ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഋഷിരാജ് സിങ് അറിയിച്ചു.