പത്തനംതിട്ട : എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കു കൊണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് തിരുവല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.ഋഷിരാജ് സിങിനോട് രൂപസാദൃശ്യമുള്ള തൃശ്ശൂര്‍ കൊരട്ടി സ്വദേശി മോഹന്‍ദാസിന്റെ ചിത്രമാണ് വ്യജപ്രചരണത്തിന് ഉപയോഗിച്ചത്. ‘ഡി.ജി.പി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചിരുന്നത്.