റിയാദിൽ ശമ്പളം കിട്ടാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് റാഫി പാങ്ങോട്

405

റിയാദ്: റിയാദിൽ നിന്നും അൽ ഖർജ് റോഡിൽ ഒരു ഇലക്ട്രിസിറ്റി കോണ്ട്രാക്ടറിങ് കമ്പനിയിലെ എൻജിനീയർമാരും റെക്‌നീഷ്യന്മാരും ആണ് 6 മാസമായി സാലറി കിട്ടാതെ ദുരിതത്തിൽ കഴിയുന്നത്. ചെന്നൈയിൽ ഉള്ള വോൾടെക്ക് ട്രാവൽ ഏജൻസിയിൽ നിന്നാണ് റിക്രൂട്ട് ചെയ്ത് കൊണ്ട് വന്നത്. 3000 മുതൽ 1700 സൗദി റിയാൽ ശമ്പളവും ഫുഫ് & അക്കോമോഡേഷനും വാഗ്ദാനം ചെയ്താണ് അവരെ സൗദിൽ എത്തിച്ചത്. ഇവിടെ വന്നപ്പോൾ പറഞ്ഞ എഗ്രിമെന്റ് പ്രകാരമുള്ള ജോലിയല്ലായിരുന്നു. മറിച്ച് ലേബർ ജോലി ആയിരുന്നു ചെയ്യിപ്പിച്ചത്. ഇതിനെ തുടർന്ന് ഏജൻസിയെ അറിയിക്കുകയും ഏജൻസി പറഞ്ഞത് റാൻഡ് മാസക്കാലം ബുദ്ധിമുട്ട് ഉണ്ടാകും അത് കഴിയുമ്പോൾ എഗ്രിമെന്റ് പ്രകാരമുള്ള ജോലി ലഭിക്കും എന്നു തെറ്റിദ്ധരിപ്പിച്ചു. വന്ന മാസം തന്നെ കൃത്യമായി സാലറി കൊടുത്തില്ല. പിറ്റേമാസവും ഇതേ പോലെ തുടർന്നു. റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തമിഴ്നാട് സ്വദേശിയായ മാനേജരോട് സാലറി കൃത്യമായി കിട്ടിയില്ല എങ്കിൽ നിൽക്കാൻ താൽപര്യമില്ല എന്നു ഇവർ പറഞ്ഞു. ഇതിനെ തുടർന്ന് കമ്പനി മാനേജർ സൗദിയെ കൊണ്ട് ഇവരെ ഭീക്ഷണിപ്പെടുത്തി. മര്യാദക്ക് ജോലി ചെയ്തില്ലെങ്കിൽ മരുഭൂമിയിൽ ആടിനെ മേയ്ക്കാൻ കൊണ്ട് ആകുമെന്ന് പറഞ്ഞു. അവർ പറഞ്ഞത് പ്രകാരം ഭീക്ഷണിക്ക് വഴങ്ങി 8 മാസക്കാലം അവർ അവിടെ ജോലി ചെയ്തു. ഇപ്പോൾ 6 മാസമായി കമ്പനി ഇവർക്ക് സാലറി കൊടുക്കുന്നില്ല. നാട്ടിൽ വലിയ തുക കൊടുത്ത് ജോലിക്ക് വന്നവരാണ് ഇവരൊക്കെ. പലിശക്കെടുത്തും കടം വാങ്ങിയും വന്ന ഇവർക്ക് ഒരു രൂപ പോലും നാട്ടിൽ അയക്കുവാൻ കഴിഞ്ഞിട്ടില്ല. കമ്പനി മാനേജരെ ഇത് അറിയിച്ചുവെങ്കിലും സാലറി കൊടുക്കാൻ മാനേജർ തയ്യാറാവുകയും ചെയ്തില്ല. ജോലി ചെയ്തില്ലെങ്കിൽ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും, നാട്ടിൽ പോകണമെങ്കിൽ 10000 റിയാൽ കമ്പനിയിൽ അടച്ച് പോകുവാനുമാണ് പറഞ്ഞത്. ഇതിനെ തുടർന്ന് ഇവർ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോടിന്റെ റാഫി പാങ്ങോടിന്റെ അടുത്ത് പരാതിയുമായി സമീപിച്ചു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമായ റാഫി ഇന്ത്യൻ എംബസി ലേബർ സെക്‌ഷൻ ഉദ്യോഗസ്ഥനെ ഈ കാര്യങ്ങൾ ബോധിപ്പിച്ചു. ശേഷം റാഫി കമ്പനി മാനേജ്മെന്റ്മായി സംസാരിച്ചു. അതിനെ തുടർന്ന് കമ്പനി 3 മാസത്തെ ശമ്പളം ഇവർക്ക് നൽകാമെന്ന് സമ്മതിച്ചു. കൃത്യമായ എഗ്രിമെന്റുകൾ ഇല്ലാതെ ഇവരെ റിക്രൂട്ട് ചെയ്തുകൊണ്ട് വന്ന ട്രാവൽ ഏജൻസിക്ക് എതിരെ നടപടി എടുക്കുമെന്ന് റാഫി പാങ്ങോട് അറിയിച്ചു.

NO COMMENTS