ബന്തിയോട് : ബന്തിയോട് ഉണ്ടായ കൂട്ടവാഹനാപകടത്തിൽ ഒരു കുട്ടി മരിച്ചു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്തിയോട് അടക്ക സ്വദേശികളായ ദമ്പതികളുടെ നാല് വയസു പ്രായമായ പെൺകുട്ടിയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ ബന്തിയോട് ദേശിയ പാതയിൽ ഫഖീർ വലിയുല്ലാഹി ദർഗയുടെ മുൻവശത്താണ് അപകടം നടന്നത്.
ഇന്നോവ കാർ,രണ്ടു ഓട്ടോ റിക്ഷ,സുമോ എന്നിവയാണ് അപകടത്തിൽപെട്ടത്.
മംഗളൂരു ഭാഗത്തു നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോവുകയായായിരുന്ന ഇന്നോവ കാറും,ബന്തിയോട് നിന്നും ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇന്നോവ കാർ വന്നിടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.ഇതിൽ പലരുടെയും നില ഗുരുതരമാണ്.പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല